കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടിനടുത്തുള്ള മൾട്ടി ഡിസിപ്ലിനറി കാൻസർ സ്പെഷ്യാലിറ്റി കെയർ യൂണിറ്റാണ് എൻ എം സി സി. 30 ഏക്കർ കാമ്പസിനുള്ളിൽ ആദ്യഘട്ടത്തിൽ100 കിടപ്പു രോഗികൾക്കുവേണ്ടി ആശുപത്രി സജ്ജമാക്കുന്നു.
മേൽ സൂചിപ്പിച്ച നിർദിഷ്ട ആശുപത്രി കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്നു. സമീപമുള്ള റെയിൽവേ സ്റ്റേഷൻ ഒരു മുതൽക്കൂട്ടാണെങ്കിലും മറ്റു സൗകര്യങ്ങൾ തീരെ കുറവാണ്. പഠനങ്ങളുടെ ഭാഗമായി തയാറാക്കിയ ജനസംഖ്യ രൂപരേഖ പ്രകാരം നിർദിഷ്ട പ്രദേശത്തെ മധ്യവർഗ്ഗമാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. ജനസംഖ്യയിൽ മധ്യവർഗ കുടുംബങ്ങൾ ആണ് മുൻപന്തിയിൽ. ജനസംഖ്യ രൂപരേഖ പ്രകാരം അയൽ ജില്ലകളായ കണ്ണൂർ, വയനാട്, കൂർഗ് എന്നിവിടങ്ങളിൽ നിന്നും ധാരാളം രോഗികൾ ഈ ആശുപത്രിയെ ആശ്രയിക്കാൻ ഉള്ള സാധ്യതയും ആശാവഹം ആണ്.
ഏതൊരു സംരംഭത്തിന്റെയും വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ്. ഫലപ്രദമായ സേവനങ്ങൾ നൽകുന്നതിന്, കാര്യക്ഷമമായ ഒരു പ്രവർത്തന സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രിയിലെ ഊർജസ്വലമായ നേതൃത മുന്നണി, തൊഴിൽ നിലവാരം, പരിശോധന നിരക്ക്, സ്റ്റാഫിങ് പ്ലാൻ എന്നിവ വിലയിരുത്തുകയും; സ്ഥാപനത്തിന്റെ ആവശ്യ സെർറ്റിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച നിയമ നിർമ്മാണം പരിശോധിക്കുകയും ചെയ്യുന്നു.
വ്യക്തികളുടെ ജീവിത മേന്മ വളർത്തിയെടുത്ത് പിന്താങ്ങുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യം. ഇവിടെ താമസിക്കുന്ന അന്തേവാസികളെ മെച്ചപ്പെട്ട ജീവിത ശൈലി തിരഞ്ഞെടുക്കാൻ സഹായിക്കുകയും ഇതിനായി യോഗ, ധ്യാനം, വ്യായാമം സ്പിരിച്വൽ കൗൺസിലിങ് , മ്യൂസിക് തെറാപ്പി തുടങ്ങിയ മാർഗങ്ങൾ പ്രയോജനപ്പെടുത്തി നേട്ടങ്ങൾ കൊയ്യാനും ഇത് സഹായിക്കും. മനസ്സ്, ശരീരം, ആത്മാവ് എന്നീ മൂന്ന് മുഖങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു സമതുലിതമായ രോഗമുക്തി പരിപാടിയാണ് ഇവിടെ പിന്തുടരുന്നത്.. ദിവസത്തിലെ 24 മണിക്കൂറും നിങ്ങളോടൊപ്പം ഒരു സപ്പോർട്ട് സ്റ്റാഫ് ഉണ്ടായിരിക്കും.
ക്യാൻസറിന് മരുന്നില്ലെന്നും ഈ മാരകമായ രോഗം അകാല മരണത്തിലേക്ക് നയിക്കുന്നുവെന്നും മിക്ക ആളുകളും കരുതുന്നു. പൊതുസമൂഹത്തിന്റെ ചിന്താഗതിയിലുള്ള ഈ തെറ്റിദ്ധാരണ തിരുത്തുകയാണ് വേണ്ടത്. ഇന്ന് കാഞ്ഞങ്ങാടിന് സമീപമോ കാസർഗോഡ് ജില്ലയിലോ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സമഗ്ര പരിചരണ സൗകര്യം ഇല്ല. ഇത് നേടുന്നതിന്, ആസൂത്രിതമായ സ്വകാര്യ ധനസഹായത്തോടെയുള്ള കാൻസർ കെയർ ഹോസ്പിറ്റൽ എന്ന പദ്ധതി, നേരത്തെയുള്ള രോഗനിർണയം, സമഗ്ര പുനരധിവാസം പോലുള്ള മറ്റ് തെറാപ്പി സ്ട്രീമുകളുമായി സംയോജിപ്പിച്ചിട്ടുള്ള എല്ലാ ചികിത്സാ രീതികളും ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ക്യാൻസർ കെയർ സൗകര്യം വാഗ്ദാനം ചെയ്യും.
കാൻസർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഓങ്കോളജി വിഭാഗം. ആശുപത്രിയിലെ മറ്റ് ഡിപ്പാർട്ട്മെന്റുകളുമായി ചേർന്ന് പ്രവർത്തിക്കുകയും രോഗികൾക്ക് പരമാവധി പരിചരണം നൽകുകയും ചെയ്യുന്ന ഒരു മൾട്ടി ഡിസിപ്ലിനറി വിഭാഗമാണിത്. ഓങ്കോളജി വിഭാഗത്തിൽ തന്നെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടാകും.
വിവിധ ഓർത്തോപീഡിക് .പ്രശ്നങ്ങൾക്ക് സമഗ്രവും ഏകോപിതവുമായ ചികിത്സ നൽകുകയും മസ്കുലോസ്കെലെറ്റൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന വിഭാഗമാണ് ജനറൽ ഓർത്തോപീഡിക്സ്. മസ്കുലോസ്കലെറ്റൽ സിസ്റ്റത്തിന്റെ അസ്ഥികൾ, സന്ധികൾ, പേശികൾ, ടെൻഡണുകൾ, അസ്ഥിബന്ധങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്കും പരിക്കുകൾക്കും മറ്റു പ്രശ്നങ്ങൾക്കും ഈ വൈദ്യശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മാനസിക വൈകല്യങ്ങളുടെ സമഗ്രമായ രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവയ്ക്ക്കായുള്ള ശാസ്ത്ര ശാഖയാണ് മനഃശാസ്ത്രം. മാനസികാവസ്ഥ, പെരുമാറ്റം, അറിവ്, ധാരണകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ അപാകതകൾ ഇതിൽ ഉൾപ്പെടുന്നു. സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സയെ തടസ്സപ്പെടുത്തുകയും രോഗികളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അർബുദം മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ചികിത്സിക്കുന്നതിൽ ഈ വിഭാഗം പ്രധാന പങ്ക് വഹിക്കുന്നു.
ഏതുതരം മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയ അടിയന്തര സാഹചര്യങ്ങൾക്കും ആശ്രയിക്കാവുന്ന മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് എമർജൻസി മെഡിസിൻ. ഇത് ഏത് ആശുപത്രിയിലും അത്യാവശ്യമായ ഒരു സേവനമാണ് കൂടാതെ ആശുപത്രിയിലേക്കുള്ള പ്രവേശന കവാടമായ് പ്രവർത്തിക്കുന്നു. യോഗ്യതയുള്ള എമർജൻസി ഫിസിഷ്യൻമാർ, രോഗികളെ കൃത്യമായ പരിശോധനകൾ നടത്തി ഉചിതമായ വിഭാങ്ങളിലേക്ക് അയക്കുന്നു .
ആശുപത്രിയിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഫിസിക്കൽ മെഡിസിനും പുനരധിവാസ വിഭാഗവും. ഒരു രോഗിയുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുനരധിവാസം ഒരു പ്രധാന വശം ആണ്. മനഃശാസ്ത്രവും തൊഴിൽപരവുമായ പുനരധിവാസം ഒരു കാൻസർ രോഗിയെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകകങ്ങൾ ആണ് .
സാധാരണ മെഡിക്കൽ ആവശ്യങ്ങൾക്കും ചികിത്സയ്ക്കും വേണ്ടി ഈ വിഭാഗം പ്രവർത്തിക്കുന്നു. ജനറൽ പ്രാക്ടീഷണർമാർ ആവശ്യമെങ്കിൽ മാത്രം രോഗികളെ മറ്റ് സ്പെഷ്യാലിറ്റികളിലേക്ക് റഫർ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിചരണത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ വശങ്ങൾ സംയോജിപ്പിച്ച് വ്യക്തികളുടെ ആരോഗ്യത്തിന്റെ സമഗ്രമായ പരിശോധന പ്രാക്ടീഷണർമാർ വിശകലനം ചെയ്യുന്നു.
ജെറിയാട്രിക് മെഡിസിൻ പ്രായമായവരുടെ രോഗങ്ങളെ ചികിത്സിക്കുന്നതിനൊപ്പം വാർദ്ധക്യത്തിന് മാത്രമുള്ള വിവിധ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു. ഫാമിലി മെഡിസിൻ ക്ലിനിക്കൽ പരിശീലനത്തിന്റെ അടിസ്ഥാനമാണ്, കൂടാതെ ഫാമിലി ഫിസിഷ്യൻ രോഗിയുടെ ചികിത്സാ നടപടിക്രമങ്ങളിലും ആരോഗ്യം നിലനിർത്തുന്നത്തിലും സഹായിക്കുന്നു.
രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി മെഡിക്കൽ ഇമേജിംഗ് ടെക്നിക്കുകളുടെ ഉപയോഗത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ നിർണായക ഘടകമാണ് റേഡിയോളജി വിഭാഗം. ശരീരത്തിന്റെ ആന്തരിക ഘടനകളുടെ നോൺ-ഇൻവേസിവ് ദൃശ്യവൽക്കരണം നൽകിക്കൊണ്ട് ആധുനിക വൈദ്യശാസ്ത്രത്തിൽ റേഡിയോളജി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മുതിർന്നവരുടെ രോഗനിർണയത്തിനും വൈദ്യചികിത്സയ്ക്കുമായി ഉള്ള ഒരു പ്രത്യേക വിഭാഗമാണ് ഇന്റേണൽ മെഡിസിൻ. എൻഎംസിസിയിൽ, ഇൻറേണൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ തലവനായി ഒരു ചീഫ് ഫിസിഷ്യൻ ഉണ്ടായിരിക്കും. ഈ വകുപ്പിന്റെ പ്രാഥമിക ലക്ഷ്യം കാൻസർ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ്.
ജനറൽ, ലാപ്രോസ്കോപ്പിക് സർജറി വിഭാഗങ്ങൾ ഒരു ജനറൽ ആശുപത്രിയുടെ അടിസ്ഥാന പ്രത്യേകതകളിൽ ഒന്നാണ് . കാൻസർ ചികിൽസയ്ക്കായി വരുന്നവർക്ക് മറ്റ് ശസ്ത്രക്രിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഈ വകുപ്പ് പ്രാദേശിക ജനസംഖ്യയുടെ ശസ്ത്രക്രിയാ ആവശ്യങ്ങൾ നിറവേറ്റുന്നു. വളരെ ചെറിയ മുറിവിലൂടെ അപകട സാധ്യത കുറച്ചുള്ള ഒരു പ്രക്രിയ ആണിത്
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യം പരിപാലിക്കുന്ന ഒരു വിഭാഗമായാണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്. അനസ്തേഷ്യയ്ക്കും ശസ്ത്രക്രിയയ്ക്കും മുമ്പുള്ള ഫിറ്റ്നസ് നൽകിക്കൊണ്ട് ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ അനസ്തേഷ്യ വിഭാഗത്തിന് ഈ വിഭാഗം മതിയായ പിന്തുണ നൽകുന്നു.
Qualified Doctors
Clinic Rooms
കാൻസർ രോഗികൾക്ക് വൈദ്യസഹായം നൽകാനാണ് എൻഎംസിസി ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട ആശുപത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പൊതു സാമൂഹിക ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലക്ഷ്യങ്ങൾ: : നേരത്തെയുള്ള നിർണ്ണയം സമ്പൂർണ്ണ ചകിത്സ നടപടിക്രമങ്ങൾ മറ്റു ചികിത്സ രീതികൾ ഇവ കൂടാതെ സമഗ്ര പുനരധിവാസ പരിപാടികളും ഉൾപ്പെട്ട ഏകികൃതമായ കാൻസർ ചികിത്സ സംവിധാനം ലഭ്യമാക്കുക..
ലക്ഷ്യങ്ങൾ: :കാൻസർ ചികിത്സയിൽ ആഗോളതലത്തിലുള്ള പങ്കാളിത്തം ത്വരിതപ്പെടുത്തുകയും തുടർന്ന് അന്താരാഷ്ര തലത്തിൽ മികച്ച കാൻസർ ചികിത്സാസംവിധാനങ്ങൾ സഥാപിക്കുകയും ചെയ്യുക.
ദൗത്യം: :മികവ്-പഠനം-സമഗ്രത- സംഘടിത പ്രവർത്തനം - സഹാനുഭൂതി.
100 കിടക്കകൾ ഉള്ള കാൻസർ കെയർ ആശുപത്രി
30 ഏക്കർ ഭൂമി
അടിയന്തിരവും അത്യാഹിതവും
ഔട്ട് പേഷ്യന്റ് വകുപ്പുകൾ
ഡേകെയർ സംവിധാനങ്ങൾ
ശിശുരോഗ ചികിത്സാസംവിധാനങ്ങൾ
ഹെമറ്റോളജി സൗകര്യങ്ങൾ
മെഡിക്കൽ ഐ സി യു
സ്ത്രീ പുരുഷ വാർഡുകൾ
കിടത്തി ചികിത്സക്കുള്ള മുറികൾ
റേഡിയോളജി , ഇമേജിങ് വകുപ്പുകൾ.
ഓപ്പറേഷൻ തീയേറ്റേഴ്‌സും അനുബന്ധ സൗകര്യങ്ങളുമുള്ള ഒ ടി കോംപ്ലക്സ്.
കാൻസറിന്റെ നേരത്തെ ഉള്ള കണ്ടെത്തൽ അതിനെ മറ്റേത് രോഗത്തെപ്പോലെയും ചികിൽസിച്ചുമാറ്റാൻ പറ്റും. അതിനാൽ ഫലപ്രദമായ തെറാപ്പിക്ക് നേരത്തെ ഉള്ള കണ്ടെത്തൽ അത്യാവശ്യമാണ്.
ഇന്ന് ഈ ആധുനികലോകത്ത് വിവിധതരം കാൻസർ ചികിത്സകൾ ലഭ്യമാണ്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി , ശസ്ത്രക്രിയ , ഹോർമോണൽ തെറാപ്പി, ടാർഗറ്റ് തെറാപ്പി എന്നിവ ഇതിൽപ്പെടുന്നു.
കാൻസർ രോഗികളിൽ നല്ലൊരു ശതമാനവും കുട്ടികളാണ്.ഞങ്ങൾ ഇത് തിരിച്ചറിയുകയും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന അവബോധം മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്യുന്നു.
തികച്ചും വ്യത്യസ്തമായ ഒരു ശിശു രോഗ വിഭാഗം തന്നെ എൻ എം സി സി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളെ ഞങ്ങൾ തിരിച്ചറിയുകയും അവർക്കു ആവശ്യമായ ചികിത്സയും പരിചരണവും നൽകുന്നു..'
ആശുപത്രിയുടെ അന്തരീക്ഷം പൂർണമായും കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്തുകൊണ്ടും അനുകൂലമായിരിക്കും.കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏത് പ്രശ്നം പരിഹരിക്കുവാനും ഞങ്ങളുടെ സർവീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരിക്കും.അതുപോലെ തന്നെ കുട്ടികളുടെ ഭയാശങ്ക ലഘൂകരിക്കാൻ കളിസ്ഥലങ്ങൾ, കുട്ടികൾക്കുള്ള ഷോപ്പിംഗ് കോർണർ ,പ്ലേ സ്റ്റേഷനുകൾ ,വീഡിയോ കോർണർ, പുസ്തക ശാല തുടങ്ങിയ സൗകര്യങ്ങൾ സാധ്യമാക്കുന്നു..
കാൻസർ ബാധിച്ചവരുടെയും കാൻസർ ഭേദമായവരുടെയും ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഫിസിക്കൽ റീഹാബിലിറ്റേഷൻ സെന്റർ വഴി സാധ്യമാകുന്നു.വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തെ നേരിടുവാനും രോഗികളിൽ ഉണ്ടാകുന്ന ക്ലിനിക്കൽ ഡിപ്രെഷൻ കുറയ്ക്കുവാനും അവരുടെ ഉത്കണ്ഠ വൈകല്യങ്ങൾ ഇല്ലാതാക്കുവാനും സൈക്കോളജിക്കൽ റീഹാബിലിറ്റേഷൻ സെന്റർ ലക്ഷ്യമിടുന്നു.രോഗികൾക്ക് ആവശ്യമായ മാനസിക പിന്തുണയും സഹായവും ഇത് വഴി നൽകുന്നു.
ബാലൻസ്
പോഷകാഹാരം
ആരോഗ്യം
കെയർ
റിലാക്‌സേഷൻ
വ്യായാമം
ഫോക്കസ്
ലാസ്റ്റിംഗ്
As we are aware, there are a lot of genetically determined cancers, among other diseases. Nowadays the technology has developed and is keeping on advancing in Genomic studies. At NMCC, we are planning a Genomic Mapping programme for the people of Kasaragod. This will help us identify potential cases of cancer and help us advise them regarding preventive measures. This will create a great impact on society in the long run.
കാൻസർ പരിചരണത്തിൽ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ എൻഎംസിസി മുൻപന്തിയിലായിരിക്കും. അവയിൽ ചിലത്:
സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് വേദനയില്ലാത്ത AI അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ് പരിഹാരം
നൂതനമായ "മൾട്ടി-മാർക്കർ പ്രോഗ്നോസ്റ്റിക് ആൻഡ് പ്രെഡിക്റ്റീവ് ടെസ്റ്റുകൾ"-, വിവിധ അർബുദങ്ങൾ ആവർത്തിക്കുന്നതിന്റെ പാറ്റേണുകൾ തിരിച്ചറിയുന്നതിലൂടെ രോഗികളുടെ വ്യക്തിഗത ചികിത്സയ്ക്ക് സഹായിക്കുന്നു..
മൾട്ടിസ്പെക്ട്രൽ ക്യാമറ ഉപയോഗിച്ച് വായിലെ ക്യാൻസർ കോശങ്ങൾ പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള അപകടകരമല്ലാത്തതും തത്സമയവുമായ പരിഹാരം
സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്നതിനുള്ള AI അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ വിഷൻ.
രക്തചംക്രമണത്തിലെ ലൈവ് ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്ന ലിക്വിഡ് ബയോപ്സി -പെരിഫറൽ രക്തത്തിലെ സർക്കുലേറ്റിംഗ് ട്യൂമർ സെല്ലുകളെ (സിടിസി) തിരിച്ചറിയുന്നു..