നിലവിലെ എൻഎംഐടി കാമ്പസ് അതിന്റെ എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് പ്രയോജനപ്പെടുത്താനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ടെലിഫോൺ, ഇന്റർനെറ്റ്, വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും കൂടാതെ പ്രവർത്തനക്ഷമമായ എല്ലാ വിധ സജ്ജീകരണങ്ങളോടു കൂടിയുള്ള ഓഫീസും ലഭ്യമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ 2 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കമ്പനീസ് ആക്ട് പ്രകാരംനിലവിൽ വന്ന നോർത്ത് മലബാർ കാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡാണ് നോർത്ത് മലബാർ കാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിയന്ത്രിക്കുന്നത്. ഡോ. പ്രിയ എ ജേക്കബും ഡോ. ജയ എം ജേക്കബും ആണ് കമ്പനിയുടെ സ്ഥാപക മേധാവികൾ. പ്രശസ്ത ടെക്‌നോക്രാറ്റായ ശ്രീ ജേക്കബ് ജോൺ ആണ് സി ഇ ഓ യും ഓപ്പറേഷൻസ് പ്രൊജക്റ്റ് ഹെഡും. മാർക്കറ്റിങ് വിദഗ്ധനായ വിനോദ് കെ ആണ് പി ആർ മാർക്കറ്റിംഗ് പ്രൊജക്റ്റ് ഹെഡ്.
ഖത്തറിലെ ദോഹയിൽ ഒരു ഓവർസീസ് ബിസിനസ് ഓഫീസ് പ്രവർത്തിക്കുന്നു. അറ്റോർണി അലക്സാണ്ടർ വെല്ലിംഗ്ടൺ ഡയറക്ടർ - ലീഗൽ എന്ന നിലയിൽ ലോകമെമ്പാടുമുള്ള ഈ സ്ഥാപനത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നു.
ആരോഗ്യ പരിപാലന രംഗത്ത് മുൻനിര ഉപദേശക സംഘടനയായ ടെക്ക്വസ്റ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇതിനകം നടപ്പിലാക്കിയിട്ടുള്ള "കൺസെപ്റ്റ് ടു കമ്മീഷനിംഗ്" കരാറിന് കീഴിൽ എല്ലാ നിദ്ദേശങ്ങളും നൽകുന്നു. ബിജു വൈ.പി., (സി.ഇ.ഒ., ബയോ മെഡിക്കൽ എഞ്ചിനീയർ), അജിത് ഗോപാലകൃഷ്ണൻ, (ഹെഡ്-ബിസിനസ് ഡെവലപ്‌മെന്റ്, ബയോ-മെഡിക്കൽ എഞ്ചിനീയർ) എന്നിവരും വിവിധ മേഖലകളിലുള്ള 16 വിദഗ്ധരുടെ സജീവ ഇടപെടൽ ഈ പദ്ധതിയിൽ ഉണ്ട്.
എവിടെയാണ് വടക്കൻ കേരളത്തിലെ ജനങ്ങൾ കാൻസർ ചികിത്സകൾ തേടുന്നത്? അടുത്ത് നടത്തിയ സർവ്വേ പ്രകാരം 46.7% ജനങ്ങളും തലശ്ശേരിയെ ആശ്രയിക്കുന്നു 16.4% പേർ മംഗലുരുവിലെ ആശ്രയിക്കുന്നു. 15.6% പേർ തിരുവനന്തപുരത്തെയും 14.8% കോഴിക്കോടിനേയും വെറും 5% പേർ മാത്രം കണ്ണൂർ കാസറഗോഡ് ജില്ലകളെയും ആശ്രയിക്കുന്നു. ഞങ്ങളുടെ മാർക്കറ്റ് സർവ്വേകൾ പ്രകാരം 90% പൊതുജങ്ങളും ഈ പദ്ധതിയെ അനുകൂലിക്കുന്നു.
പദ്ധതിയുടെ പ്രാധാന്യംകാഞ്ഞങ്ങാടിന് സമീപമോ കാസർഗോഡ് ജില്ലയിലൊട്ടാകെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സമഗ്രമായ കാൻസർ ചികിത്സാ സൗകര്യം ഇന്നില്ല. ആസൂത്രണം ചെയ്ത സ്വകാര്യ ധനസഹായത്തോടെ ക്യാൻസർ കെയർ ഹോസ്പിറ്റൽ സമ്പൂർണ്ണ ക്യാൻസർ കെയർ സൗകര്യം വാഗ്ദാനം ചെയ്യും.
പദ്ധതിയുടെ വിശദാംശങ്ങൾ100 കിടക്കകളുള്ള സ്വകാര്യ കാൻസർ കെയർ ആശുപത്രി
പദ്ധതി സ്ഥലം: കാഞ്ഞങ്ങാട്, കാസർകോട്
ബിൽഡ് അപ്പ് ഏരിയ (ച.അടി) : 108900
ലഭ്യമായ ഭൂമി : 30 ഏക്കർ
വൈദ്യുതി ആവശ്യകത: 800KW, സോളാർ കാർ പോർട്ടുകൾ, EV ചാർജിംഗ് സ്റ്റേഷനുകൾ
ജലത്തിന്റെ ആവശ്യവും ലഭ്യതയും: പ്രതിദിനം 4 ലക്ഷം ലിറ്റർ
230 കിടക്കകളുള്ള കാസർകോട് സർക്കാർ ആശുപത്രിക്ക് പുറമെ ജില്ലയിൽ കാഞ്ഞങ്ങാട് ഒരു ആശുപത്രിയും അഞ്ച് താലൂക്ക് ആശുപത്രികളും കിടത്തി ചികിത്സക്ക് സൗകര്യമുള്ള അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമുണ്ട്.
ജില്ലയിൽ ലഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ പരിമിതമാണ്. ട്രോമ കെയർ, ഓങ്കോളജി, ന്യൂറോളജി, കാർഡിയോളജി, മറ്റ് സൂപ്പർ സ്പെഷ്യാലിറ്റികൾ എന്നിവ ജില്ലയിൽ വരാനിരിക്കുന്നതേയുള്ളു.
ജില്ല തിരിച്ചുള്ള രോഗവ്യാപനം പരിഗണിക്കുമ്പോൾ കണ്ണൂരിലും കാസർകോട്ടും സ്തനാർബുദവും ശ്വാസകോശ അർബുദവുമാണ് മുന്നിൽ നിൽക്കുന്നത്.