ഓങ്കോളജി

content-image

കാൻസർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ഓങ്കോളജി വിഭാഗം. ആശുപത്രിയിലെ മറ്റ് ഡിപ്പാർട്ട്‌മെന്റുകളുമായി ചേർന്ന് പ്രവർത്തിക്കുകയും രോഗികൾക്ക് പരമാവധി പരിചരണം നൽകുകയും ചെയ്യുന്ന ഒരു മൾട്ടി ഡിസിപ്ലിനറി വിഭാഗമാണിത്. ഓങ്കോളജി വിഭാഗത്തിൽ തന്നെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടാകും.

ക്യാൻസറിനെ ഫലപ്രദമായി ചികിത്സിക്കുന്നതിന് ഇതിൽ കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ഹോർമോൺ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയവ ഉപയോഗിക്കുന്നു. മെഡിക്കൽ ഓങ്കോളജി സർജിക്കൽ ഓങ്കോളജി അല്ലെങ്കിൽ റേഡിയേഷൻ ഓങ്കോളജി എന്നിവയുമായി സംയോജിച്ച് ഇത് മികച്ച ക്ലിനിക്കൽ ഫലങ്ങൾ നൽകുന്നു.

കാൻസർ ചികിത്സയ്ക്കുള്ള ഒരു മൾട്ടി ഡിസിപ്ലിനറി വിഭാഗമാണ് റേഡിയേഷൻ ഓങ്കോളജി. കാൻസർ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന ഒരു ചികിത്സ രീതിയാണിത്. അതുകൊണ്ട് ഇതിനെ റേഡിയോ തെറാപ്പി എന്ന് വിളിക്കുന്നു. ഈ ചികിത്സാ രശ്മികൾ വേദനയില്ലാത്തതും അദൃശ്യവുമായതിനാൽ കാൻസർ ചികിത്സയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിന് ആവശ്യമായ റേഡിയേഷന്റെ രീതികളും അളവും റേഡിയേഷൻ ഓങ്കോളജിസ്റ്റ് തീരുമാനിക്കുന്നു.

ഓങ്കോളജിയിൽ പ്രയോഗിക്കുന്ന ശസ്ത്രക്രിയയുടെ ശാഖയാണ് സർജിക്കൽ ഓങ്കോളജി. ട്യൂമറുകളുടെ, പ്രത്യേകിച്ച് ക്യാൻസർ ട്യൂമറുകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിട്ടാണ് ഈ വിഭാഗം ഒരുക്കിയിരിക്കുന്നത്. .ശസ്ത്രക്രിയ കാൻസർ ചികിത്സയുടെ പ്രധാനപ്പെട്ട ഭാഗമായതിനാൽ മെഡിക്കൽ ഓൺകോളിജിയുടെ അതേ പ്രാധാന്യം തന്നെ സർജിക്കൽ ഓൺകോളജിക്കും നൽകുന്നു.

ഒരു സമഗ്ര കാൻസർ ആശുപത്രിയിൽ ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് പീഡിയാട്രിക് ഓങ്കോളജി.ഇത് കുട്ടികളിൽ ഉണ്ടാകുന്ന അർബുദങ്ങൾ കൈകാര്യം ചെയ്യുന്നു.