അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം[1] അഥവാ കാൻസർ. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് പിണ്ഡങ്ങളോ മുഴകളോ രൂപപ്പെടുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാൻസർ. മനുഷ്യരെ ബാധിക്കുന്ന നൂറിലധികം കാൻസർ ഇന്ന് നിലനിൽക്കുന്നു.
ഏതൊരു വ്യക്തിയിലും ക്യാൻസറിന് കാരണമാകുന്നത് എന്താണെന്ന് തെളിയിക്കുക എന്നത് അസാധ്യമാണ്. കാരണം മിക്ക ക്യാൻസറുകൾക്കും ഒന്നിലധികം കാരണങ്ങളുണ്ട്. കാൻസർ പകരുന്ന രോഗമല്ല.
കാൻസറുകൾ ഏഴ് അപകട ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
അർബുദത്തിന്റെ കാരണങ്ങൾ പലതാണ്. ജനിതക ഘടകങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. കാന്സറിലേക്കു നയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയാണ്.
ക്യാൻസർ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. പല ക്യാൻസറുകളും തടയാൻ കഴിയും.
അനേകം കോശങ്ങൾ ചേർന്നാണ് കാൻസർ രൂപപ്പെടുന്നത്. അതിനാൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുകയും പെരുകുകയും ചെയ്യുന്നു. വ്യത്യസ്തമായ തന്മാത്രാ പാതകളെ ആശ്രയിച്ച് കാൻസറുകൾ വ്യത്യസ്തമായിരിക്കാമെന്നും സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ഇത് യഥാർത്ഥത്തിൽ പ്രതീക്ഷിച്ചതിലും വലിയ വ്യതിയാനം ഉണ്ടാക്കുന്നു.എന്നിരുന്നാലും, എളുപ്പമുള്ള ചികിത്സ തിരഞ്ഞെടുക്കുന്നതിനും വർഗ്ഗീകരണത്തിനും വേണ്ടി, ഉത്ഭവ കോശത്തിന്റെ തരം അനുസരിച്ച് ക്യാൻസറിനെ ഈപ്പറയുന്ന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മേൽപ്പറഞ്ഞ വർഗ്ഗീകരണത്തിന് മാനദണ്ഡങ്ങൾ ഉണ്ട്, അത് മാരകരോഗങ്ങളെ 3 വിഭാഗങ്ങളായി തരംതിരിക്കുന്നു, റേഡിയേഷൻ തെറാപ്പിക്കൊപ്പം തംബ് സർജറിയും കർസിനോമകളുടെയും സാർക്കോമകളുടെയും ചികിത്സയുടെ പ്രധാന മാർഗമാണ്, അതേസമയം കീമോതെറാപ്പിയും റേഡിയേഷൻ തെറാപ്പിയും രക്താർബുദം/ലിംഫോമകളുടെ ചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്നു.
കാൻസർ ചികിത്സയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന വിഭാഗങ്ങൾ ഇവയാണ്:
ക്യാൻസർ സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുകയും പിന്നീട് കൂടുതൽ പരിശോധനകൾ നടത്തി സ്ഥിതീകരിക്കുകയും ചെയ്യുന്നു. സിടി സ്കാൻ എൻഡോസ്കോപ്പി, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകളിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന നീർവീക്കമോ അൾസറോ കണ്ടെത്താനാകും. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ അനുസരിച്ച് ഈ പരിശോധനകൾ നിർദ്ദേശിക്കപ്പെടുന്നു. ബയോപ്സി ടെസ്റ്റിലൂടെയോ നീഡിൽ ആസ്പിരേഷൻ കൊണ്ടോ സാധാരണയായി കാൻസർ കോശത്തെ തിരിച്ചറിയുകയും രോഗം സ്ഥിതീകരിക്കുകയും ചെയ്യുന്നു.
ക്യാൻസർ പകർച്ചവ്യാധിയല്ല. എന്നാൽ, ചില അർബുദങ്ങൾ പാരമ്പര്യമായി കുടുംബാംഗങ്ങളിൽ കണ്ടു വരുന്നു. സ്തനാർബുദം, വൻകുടലിലെ കാൻസർ, ചിലതരം തൈറോയ്ഡ് കാൻസർ മുതലായവ കുടുംബാംഗങ്ങളിൽ പാരമ്പര്യമായി കാണപ്പെടുന്നു. അപകടസാധ്യത ഫസ്റ്റ് ഡിഗ്രി ( അച്ഛൻ,അമ്മ കുട്ടികൾ) ബന്ധുക്കളിലും സെക്കന്റ് ഡിഗ്രി( മറ്റ് ബന്ധുക്കൾ ) ബന്ധുക്കളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ മാതൃ- പിതൃ കുടുംബാംഗങ്ങൾക്ക് ക്യാൻസർ ഉണ്ടെങ്കിൽ അപകടസാധ്യത കൂടുതലായിരിക്കും.
റേഡിയേഷൻ തെറാപ്പി ഒരു തരത്തിലുള്ള എക്സ്-റേ ഉപയോഗിച്ച് ക്യാൻസറിനെ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. ഇത് വായ പുകച്ചൽ വായിൽ അൾസർ, വരൾച്ച, വയറുവേദന, വയറിളക്കം, ചർമ്മത്തിന്റെ നിറവ്യത്യാസം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഈ മാറ്റങ്ങൾ താത്കാലികമായി മാത്രമേ കാണപ്പെടുകയുള്ളു. കാൻസർ കോശങ്ങളെപ്പോലെ ശരീരത്തിലെ ദ്രുതഗതിയിലുള്ള വിഭജനകോശങ്ങളിൽ പ്രവർത്തിക്കുന്ന ചില മരുന്നുകൾ കീമോതെറാപ്പിയിൽ ഉപയോഗിക്കുന്നു. അതിനാൽ അസ്ഥിമജ്ജ, രോമം മുതലായവയിലെ ചില ദ്രുതഗതിയിലുള്ള വിഭജന കോശങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. രോഗിക്ക് ക്ഷീണം, അണുബാധയ്ക്കുള്ള സാധ്യത, പനി, മുടികൊഴിച്ചിൽ മുതലായവ ഉണ്ടാകാം. ഈ പാർശ്വഫലങ്ങളും താൽക്കാലികമാണ്.
നേരത്തെ കാൻസർ ബാധിച്ച ഒരു രോഗിയെ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയും. രോഗത്തിന്റെ ഘട്ടം കൂടുന്നതിനനുസരിച്ച് സുഖപ്പെടാനുള്ള സാധ്യത കുറയുന്നു. തീവ്രമായ അർബുദമുള്ള രോഗിക്ക് രോഗം പൂർണമായി ചികിത്സിച്ച ശേഷവും രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട്. ചികിത്സ പൂർത്തിയാക്കിയതിന് ശേഷമുള്ള ആദ്യ 2-3 വർഷങ്ങളിൽ ഈ സാധ്യത കൂടുതലാണ്. അതിനാൽ എല്ലാ കാൻസർ രോഗികളും ആദ്യത്തെ അഞ്ച് വർഷവും പിന്നീട് വർഷം തോറും സൂക്ഷ്മമായി നിരീക്ഷിക്കണ്ടതാണ്. അർബുദ ആവർത്തനത്തിന്റെ ആദ്യഘട്ട കണ്ടെത്തൽ ചികിത്സിച്ച് ഭേദമാക്കാനുള്ള മികച്ച അവസരമാണ്.