• slide-background
    BLM NMCC-ലേക്ക് സ്വാഗതം

    BLM നോർത്ത് മലബാർ കാൻസർ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

    കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗണിൽ നിന്ന് പത്തു കിലോമീറ്റർ അകലെയും കേരളത്തിലെ ഏറ്റവും അടുത്തുള്ള കാൻസർ ഹോസ്പിറ്റലിൽ നിന്ന് 120 കിലോമീറ്റർ അകലെയും സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള സൂപ്പർ സ്പെഷ്യലിറ്റി കാൻസർ ആശുപത്രിയാണ് BLM എൻ എം സി സി ..

    സമൃദ്ധമായ ജലസ്രോതസ്സുകൾ, മലിനീകരിക്കപ്പെടാത്ത വായു(ക്വാളിറ്റി ഇൻഡക്സ് - AQI-“ GOOD”) കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടി 30 ഏക്കർ വിസ്തൃതമായ ക്യാമ്പസ്സിൽ ഇത് സജ്ജമാകുന്നു.

    ഏകദേശം 100000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം സജ്ജമായിരിക്കുന്നതിനാൽ 2023 ഡിസംബറോടെ ആശുപത്രി പൂർണ്ണമായും പ്രവർത്തനക്ഷമമാകും.

  • slide-background
    BLM എൻഎംസിസിയിലേക്ക് സ്വാഗതം

    മറ്റു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ നിന്നും വ്യത്യസ്തമായി

    നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സ രീതി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക്സും ചികിത്സ രീതികളും.

    പീഡിയാട്രിക് ഓങ്കോളജി

    യോഗ, കൗൺസിലിംഗ്, പുനരധിവാസ സൗകര്യങ്ങൾ

    മുറികൾ, കോട്ടേജുകൾ, കഫറ്റീരിയ

    ഇ വി ചാർജിംഗ് സ്റ്റേഷനുകൾ

  • slide-background
    BLM എൻ എം സി സിയിലേക്ക് സ്വാഗതം

    കാൻസർ കെയറിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

    AI അടിസ്ഥാനമാക്കിക്കൊണ്ട് സ്‌ക്രീനിങ്ങിലൂടെ വേദനയില്ലാതെ തന്നെ സ്തനാർബുദത്തെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി പരിഹരിക്കുന്നു.

    നൂതനമായ മൾട്ടിമാർക്കർ പ്രോഗ്നോസ്റ്റിക് ആൻഡ് പ്രെഡിക്റ്റീവ് ടെസ്റ്റുകളിലൂടെ അർബുദത്തെ കണ്ടെത്താനും അതിനനുസരിച്ചു രോഗിക്ക് വേണ്ട ചികിത്സ നൽകുവാനും കഴിയുന്നു.

    വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ സെർവിക്കൽ കാൻസർ പരിശോധന സാധ്യമാകുന്നു.

    മൾട്ടിസ്‌പെക്ട്രൽ ക്യാമറ ഉപയോഗിച്ച് വായിലെ ക്യാൻസർ കോശങ്ങൾ സ്‌ക്രീൻ ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനം സാധ്യമാക്കുന്നു.

    ലിക്വിഡ് ബയോപ്സി ടെസ്റ്റ് വഴി രക്ത ചംക്രമണത്തിൽ കാണുന്ന കാൻസർ കോശങ്ങളെ കണ്ടെത്തി ,പിന്നീട് അവ രക്തത്തിലെ ട്യൂമർ സെല്ലുകളെ തിരിച്ചറിയുന്നു.

ബെസ്ററ് കാൻസർ കെയർ സെന്റർ

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടിനടുത്തുള്ള മൾട്ടി ഡിസിപ്ലിനറി കാൻസർ സ്പെഷ്യാലിറ്റി കെയർ യൂണിറ്റാണ് എൻ എം സി സി. 30 ഏക്കർ കാമ്പസിനുള്ളിൽ ആദ്യഘട്ടത്തിൽ100 കിടപ്പു രോഗികൾക്കുവേണ്ടി ആശുപത്രി സജ്ജമാക്കുന്നു.

ഞങ്ങളുടെ പ്രധാന വിജയ ഘടകങ്ങൾ
about-image
ജനസംഖ്യ രൂപരേഖ

മേൽ സൂചിപ്പിച്ച നിർദിഷ്ട ആശുപത്രി കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്നു. സമീപമുള്ള റെയിൽവേ സ്റ്റേഷൻ ഒരു മുതൽക്കൂട്ടാണെങ്കിലും മറ്റു സൗകര്യങ്ങൾ തീരെ കുറവാണ്. പഠനങ്ങളുടെ ഭാഗമായി തയാറാക്കിയ ജനസംഖ്യ രൂപരേഖ പ്രകാരം നിർദിഷ്ട പ്രദേശത്തെ മധ്യവർഗ്ഗമാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. ജനസംഖ്യയിൽ മധ്യവർഗ കുടുംബങ്ങൾ ആണ് മുൻപന്തിയിൽ. ജനസംഖ്യ രൂപരേഖ പ്രകാരം അയൽ ജില്ലകളായ കണ്ണൂർ, വയനാട്, കൂർഗ് എന്നിവിടങ്ങളിൽ നിന്നും ധാരാളം രോഗികൾ ഈ ആശുപത്രിയെ ആശ്രയിക്കാൻ ഉള്ള സാധ്യതയും ആശാവഹം ആണ്.

about-image
പ്രവർത്തന നേതൃത്വം

ഏതൊരു സംരംഭത്തിന്റെയും വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ്. ഫലപ്രദമായ സേവനങ്ങൾ നൽകുന്നതിന്, കാര്യക്ഷമമായ ഒരു പ്രവർത്തന സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രിയിലെ ഊർജസ്വലമായ നേതൃത മുന്നണി, തൊഴിൽ നിലവാരം, പരിശോധന നിരക്ക്, സ്റ്റാഫിങ് പ്ലാൻ എന്നിവ വിലയിരുത്തുകയും; സ്ഥാപനത്തിന്റെ ആവശ്യ സെർറ്റിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച നിയമ നിർമ്മാണം പരിശോധിക്കുകയും ചെയ്യുന്നു.

about-image
മുൻഗണനകൾ

വ്യക്തികളുടെ ജീവിത മേന്മ വളർത്തിയെടുത്ത് പിന്താങ്ങുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യം. ഇവിടെ താമസിക്കുന്ന അന്തേവാസികളെ മെച്ചപ്പെട്ട ജീവിത ശൈലി തിരഞ്ഞെടുക്കാൻ സഹായിക്കുകയും ഇതിനായി യോഗ, ധ്യാനം, വ്യായാമം സ്പിരിച്വൽ കൗൺസിലിങ് , മ്യൂസിക് തെറാപ്പി തുടങ്ങിയ മാർഗങ്ങൾ പ്രയോജനപ്പെടുത്തി നേട്ടങ്ങൾ കൊയ്യാനും ഇത് സഹായിക്കും. മനസ്സ്, ശരീരം, ആത്മാവ് എന്നീ മൂന്ന് മുഖങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു സമതുലിതമായ രോഗമുക്തി പരിപാടിയാണ് ഇവിടെ പിന്തുടരുന്നത്.. ദിവസത്തിലെ 24 മണിക്കൂറും നിങ്ങളോടൊപ്പം ഒരു സപ്പോർട്ട് സ്റ്റാഫ് ഉണ്ടായിരിക്കും.

about-image
BLM എൻഎംസിസിയിലേക്ക് സ്വാഗതം

സമ്പൂർണ്ണ ചികിത്സാപരിഹാരങ്ങൾ ഒരു കുടക്കീഴിൽ

ക്യാൻസറിന് മരുന്നില്ലെന്നും ഈ മാരകമായ രോഗം അകാല മരണത്തിലേക്ക് നയിക്കുന്നുവെന്നും മിക്ക ആളുകളും കരുതുന്നു. പൊതുസമൂഹത്തിന്റെ ചിന്താഗതിയിലുള്ള ഈ തെറ്റിദ്ധാരണ തിരുത്തുകയാണ് വേണ്ടത്. ഇന്ന് കാഞ്ഞങ്ങാടിന് സമീപമോ കാസർഗോഡ് ജില്ലയിലോ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സമഗ്ര പരിചരണ സൗകര്യം ഇല്ല. ഇത് നേടുന്നതിന്, ആസൂത്രിതമായ സ്വകാര്യ ധനസഹായത്തോടെയുള്ള കാൻസർ കെയർ ഹോസ്പിറ്റൽ എന്ന പദ്ധതി, നേരത്തെയുള്ള രോഗനിർണയം, സമഗ്ര പുനരധിവാസം പോലുള്ള മറ്റ് തെറാപ്പി സ്ട്രീമുകളുമായി സംയോജിപ്പിച്ചിട്ടുള്ള എല്ലാ ചികിത്സാ രീതികളും ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ക്യാൻസർ കെയർ സൗകര്യം വാഗ്ദാനം ചെയ്യും.

വകുപ്പുകൾ

30+

Qualified Doctors

100+

Clinic Rooms

ഒരു സമ്പൂർണ്ണ ഓങ്കോളജി കേന്ദ്രം

നോർത്ത് മലബാർ കാൻസർ കെയർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്

കാൻസർ രോഗികൾക്ക് വൈദ്യസഹായം നൽകാനാണ് എൻഎംസിസി ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട ആശുപത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പൊതു സാമൂഹിക ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ലക്ഷ്യങ്ങൾ: : നേരത്തെയുള്ള നിർണ്ണയം സമ്പൂർണ്ണ ചകിത്സ നടപടിക്രമങ്ങൾ മറ്റു ചികിത്സ രീതികൾ ഇവ കൂടാതെ സമഗ്ര പുനരധിവാസ പരിപാടികളും ഉൾപ്പെട്ട ഏകികൃതമായ കാൻസർ ചികിത്സ സംവിധാനം ലഭ്യമാക്കുക..

ലക്ഷ്യങ്ങൾ: :കാൻസർ ചികിത്സയിൽ ആഗോളതലത്തിലുള്ള പങ്കാളിത്തം ത്വരിതപ്പെടുത്തുകയും തുടർന്ന് അന്താരാഷ്ര തലത്തിൽ മികച്ച കാൻസർ ചികിത്സാസംവിധാനങ്ങൾ സഥാപിക്കുകയും ചെയ്യുക.

ദൗത്യം: :മികവ്-പഠനം-സമഗ്രത- സംഘടിത പ്രവർത്തനം - സഹാനുഭൂതി.

info-image
ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം

വസ്തു രൂപകൽപ്പന

ആശയം

100 കിടക്കകൾ ഉള്ള കാൻസർ കെയർ ആശുപത്രി

30 ഏക്കർ ഭൂമി

ആവശ്യകതകൾ

അടിയന്തിരവും അത്യാഹിതവും

ഔട്ട് പേഷ്യന്റ് വകുപ്പുകൾ

ഡേകെയർ സംവിധാനങ്ങൾ

ശിശുരോഗ ചികിത്സാസംവിധാനങ്ങൾ

ഹെമറ്റോളജി സൗകര്യങ്ങൾ

മെഡിക്കൽ ഐ സി യു

സ്ത്രീ പുരുഷ വാർഡുകൾ

കിടത്തി ചികിത്സക്കുള്ള മുറികൾ

റേഡിയോളജി , ഇമേജിങ്‌ വകുപ്പുകൾ.

ഓപ്പറേഷൻ തീയേറ്റേഴ്‌സും അനുബന്ധ സൗകര്യങ്ങളുമുള്ള ഒ ടി കോംപ്ലക്സ്.

വാസ്തുവിദ്യാ രൂപകൽപ്പന കാണുക.
മെച്ചപ്പെട്ട ജീവിതം . മികച്ച പരിചരണം

സങ്കീർണ്ണമായ മെഡിക്കൽ പ്രശ്നങ്ങൾക്കുള്ള പരിഹാരം

കാൻസറിന്റെ നേരത്തെ ഉള്ള കണ്ടെത്തൽ അതിനെ മറ്റേത് രോഗത്തെപ്പോലെയും ചികിൽസിച്ചുമാറ്റാൻ പറ്റും. അതിനാൽ ഫലപ്രദമായ തെറാപ്പിക്ക് നേരത്തെ ഉള്ള കണ്ടെത്തൽ അത്യാവശ്യമാണ്.

ഇന്ന് ഈ ആധുനികലോകത്ത് വിവിധതരം കാൻസർ ചികിത്സകൾ ലഭ്യമാണ്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി , ശസ്ത്രക്രിയ , ഹോർമോണൽ തെറാപ്പി, ടാർഗറ്റ് തെറാപ്പി എന്നിവ ഇതിൽപ്പെടുന്നു.

tab-image

കുട്ടികളുടെ വിഭാഗം

കാൻസർ രോഗികളിൽ നല്ലൊരു ശതമാനവും കുട്ടികളാണ്.ഞങ്ങൾ ഇത് തിരിച്ചറിയുകയും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന അവബോധം മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്യുന്നു.

തികച്ചും വ്യത്യസ്തമായ ഒരു ശിശു രോഗ വിഭാഗം തന്നെ എൻ എം സി സി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളെ ഞങ്ങൾ തിരിച്ചറിയുകയും അവർക്കു ആവശ്യമായ ചികിത്സയും പരിചരണവും നൽകുന്നു..'

ആശുപത്രിയുടെ അന്തരീക്ഷം പൂർണമായും കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്തുകൊണ്ടും അനുകൂലമായിരിക്കും.കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏത് പ്രശ്നം പരിഹരിക്കുവാനും ഞങ്ങളുടെ സർവീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരിക്കും.അതുപോലെ തന്നെ കുട്ടികളുടെ ഭയാശങ്ക ലഘൂകരിക്കാൻ കളിസ്ഥലങ്ങൾ, കുട്ടികൾക്കുള്ള ഷോപ്പിംഗ് കോർണർ ,പ്ലേ സ്റ്റേഷനുകൾ ,വീഡിയോ കോർണർ, പുസ്തക ശാല തുടങ്ങിയ സൗകര്യങ്ങൾ സാധ്യമാക്കുന്നു..

tab-image

പുനരധിവാസ കേന്ദ്രം Center

കാൻസർ ബാധിച്ചവരുടെയും കാൻസർ ഭേദമായവരുടെയും ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഫിസിക്കൽ റീഹാബിലിറ്റേഷൻ സെന്റർ വഴി സാധ്യമാകുന്നു.വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തെ നേരിടുവാനും രോഗികളിൽ ഉണ്ടാകുന്ന ക്ലിനിക്കൽ ഡിപ്രെഷൻ കുറയ്ക്കുവാനും അവരുടെ ഉത്കണ്ഠ വൈകല്യങ്ങൾ ഇല്ലാതാക്കുവാനും സൈക്കോളജിക്കൽ റീഹാബിലിറ്റേഷൻ സെന്റർ ലക്ഷ്യമിടുന്നു.രോഗികൾക്ക് ആവശ്യമായ മാനസിക പിന്തുണയും സഹായവും ഇത് വഴി നൽകുന്നു.

ബാലൻസ്

പോഷകാഹാരം

ആരോഗ്യം

കെയർ

റിലാക്‌സേഷൻ

വ്യായാമം

ഫോക്കസ്

ലാസ്റ്റിംഗ്

tab-image

ജീനോമിക് സ്റ്റഡീസ്

As we are aware, there are a lot of genetically determined cancers, among other diseases. Nowadays the technology has developed and is keeping on advancing in Genomic studies. At NMCC, we are planning a Genomic Mapping programme for the people of Kasaragod. This will help us identify potential cases of cancer and help us advise them regarding preventive measures. This will create a great impact on society in the long run.

tab-image

നിർമ്മിത ബുദ്ധി

കാൻസർ പരിചരണത്തിൽ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ എൻഎംസിസി മുൻപന്തിയിലായിരിക്കും. അവയിൽ ചിലത്:

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് വേദനയില്ലാത്ത AI അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ് പരിഹാരം

നൂതനമായ "മൾട്ടി-മാർക്കർ പ്രോഗ്നോസ്റ്റിക് ആൻഡ് പ്രെഡിക്റ്റീവ് ടെസ്റ്റുകൾ"-, വിവിധ അർബുദങ്ങൾ ആവർത്തിക്കുന്നതിന്റെ പാറ്റേണുകൾ തിരിച്ചറിയുന്നതിലൂടെ രോഗികളുടെ വ്യക്തിഗത ചികിത്സയ്ക്ക് സഹായിക്കുന്നു..

മൾട്ടിസ്പെക്ട്രൽ ക്യാമറ ഉപയോഗിച്ച് വായിലെ ക്യാൻസർ കോശങ്ങൾ പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള അപകടകരമല്ലാത്തതും തത്സമയവുമായ പരിഹാരം

സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്നതിനുള്ള AI അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ വിഷൻ.

രക്തചംക്രമണത്തിലെ ലൈവ് ക്യാൻസർ കോശങ്ങളെ കണ്ടെത്തുന്ന ലിക്വിഡ് ബയോപ്സി -പെരിഫറൽ രക്തത്തിലെ സർക്കുലേറ്റിംഗ് ട്യൂമർ സെല്ലുകളെ (സിടിസി) തിരിച്ചറിയുന്നു..

Our Stories & Latest News

blog-post-image
blog-post-image
blog-post-image